വേങ്ങര: വേങ്ങര ടൗണിൽ അർധരാത്രിയിൽ കാൽനടയാത്രക്കാരൻ പിക്അപ്പ് ലോറി ഇടിച്ച് മരിച്ചു. തമിഴ്നാട് സേലം സ്വദേശിയും ഉൗരകം പൂളാപ്പീസ് പുള്ളിക്കല്ലിൽ താമസക്കാരനുമായ പള്ളിപ്പറന്പൻ കല്യാണ സുന്ദരൻ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. മേലെ അങ്ങാടി വേങ്ങര പിക്അപ്പ് സ്റ്റാൻഡിനുസമീപം നടന്നുപോകവേ മലപ്പുറം ഭാഗത്ത് നിന്ന് കൂരിയാട് ഭാഗത്തേക്കു പോവുകയായിരുന്ന പിക്കപ്പ് ലോറി ഇടിച്ച് തെറിച്ചുവീഴുകയായിരുന്നു. തത്ക്ഷണം മരണം സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു. '
വേങ്ങര പോലീസ് ഇൻക്വസ്റ്റ് നടത്തി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തമിഴ്നാട്ടിൽ നിന്നെത്തിയ ഇയാൾ നേരത്തെ വേങ്ങര കെഎസ്ഇബി സെക്ഷൻ ഓഫീസിൽ കരാർ ജീവനക്കാരനായിരുന്നു. മൃതദേഹം ഇന്ന് രാവിലെ ഒന്പതിന് മലപ്പുറം മുണ്ടുപറന്പ് ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: കാർത്ത്യായനി. മക്കൾ: ആദർശ്, അനുശ്രീ, അനുപ്രിയ.